Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anti-farmer

Kollam

കർഷകദ്രോഹ നയം; ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് സ​മ​ര​ത്തി​ലേ​ക്ക്

കൊ​ല്ലം: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ഷ​ക ദ്രോ​ഹ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ​യും രാ​സ​വ​ള​ങ്ങ​ളു​ടെ അ​മി​ത​മാ​യ വി​ല വ​ര്‍​ധ​ന​വി​ല്‍ പ്ര​തി​ഷേ​ധി​ച്ചും കേ​ര​ള പ്ര​ദേ​ശ് ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി സം​സ്ഥാ​ന​ത്തെ കേ​ന്ദ്ര ഗ​വ​ണ്‍​മെന്‍റിന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഓ​ഫീ​സു​ക​ളു​ടെ മു​ന്നി​ല്‍ ധര്‍​ണ​യും മാ​ര്‍​ച്ചും സം​ഘ​ടി​പ്പി​ക്കും. കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പു​തു​വ​ലി​ല്‍ ബ​ദ​റു​ദീന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍​കൂ​ടി​യ യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്.

ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​ള​ക്കു​പാ​റ ഡാ​നി​യേ​ല്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ല്‍ ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ഷെ​രീ​ഫ് ഉ​ദീ​ന്‍ സം​ഗീ​ത്, മു​ട്ട​മ്പ​ലം ര​ഘു, മാ​ത്യു ടി. ​വൈ​ദ്യ​ന്‍, പ​ങ്ക​ജ രാ​ജ​ന്‍, ജോ​ബി കാ​ട്ടാ​മ്പ​ള്ളി, സം​സ്ഥാ​ന നി​ര്‍​വാ​ഹ സ​മി​തി അം​ഗ​ങ്ങ​ളാ ച​വ​റ മ​ധു, പ​ന്മ​ന​തു​ള​സി, ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ഗോ​പി​നാ​ഥ​ന്‍ ഉ​ണ്ണി​ത്താ​ന്‍, അ​ഡ്വ.​ടി.വൈ. നൗ​ഷാ​ദ്, കെ.​കെ. അ​ശോ​ക് കു​മാ​ര്‍, ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് എ​സ്. മു​ണ്ട​പ്പു​ളം, കൗ​ണ്‍​സി​ല​ര്‍ എ​സ്. ധ​ന്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കൊ​ല്ലം ജി​ല്ലാക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ക​മ്മിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചി​ന്ന​ക്ക​ട ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ 15ന് ​രാ​വി​ലെ 10ന് ​ന​ട​ത്തു​ന്ന മാ​ര്‍​ച്ചും ധ​ര്‍​ണ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മാ​ജൂ​ഷ് മാ​ത്യൂ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

 

Latest News

Corehub Up